കാല്‍ച്ചിലങ്കകളുടെ താളത്തിലൂടെയും കൈമുദ്രകളുടെ സൗന്ദര്യത്തിലൂടെയും ശരീരത്തിന്‍െറ ഭാവത്തിലൂടെയും നൃത്തം നമ്മെ ആകര്‍ഷിക്കുന്നു. നൃത്തം ഇഷ്‌ടപ്പെടാത്ത ആരെങ്കിലുമുണ്ടോ? സംസ്‌കാരങ്ങള്‍ ഉണ്ടായ കാലം മുതല്‌ക്കേനൃത്തത്തിന് അതിന്‍േറതായ സ്ഥാനമുണ്ട്. മോഹിനിയാട്ടവും ഭരതനാട്യവും കുച്ചുപ്പുടിയും മണിപ്പൂരിയും ഒഡിസ്‌സിയും നാടോടിനൃത്തവും എന്തിനധികം പാശ്‌ചാത്യനൃത്തം പോലും നമ്മുടെയൊക്കെ മനസ്‌സിനെ കീഴടക്കിയിട്ടുണ്ട്. നൃത്തത്തിന് അത്രയേറെ പ്രാധാന്യം ഉളളതു കൊണ്ടാവാം യുനെസ്‌കോയുടെ നേതൃത്വത്തിലുളള ഇന്റര്‍നാഷണല്‍ ഡാന്‍സ് കൗണ്‍സില്‍ ഏപ്രില്‍ 29 ലോക നൃത്തദിനമായി ആഘോഷിക്കാന്‍ തീരുമാനിച്ചത്. ഫ്രഞ്ച് നര്‍ത്തകനായ ജീന്‍ ജോര്‍ജ്‌സ് നൊവേറുടെ ഓര്‍മ്മയ്‌ക്ക്‌് ലോക നൃത്തദിനം അദ്ദേഹത്തിന്‍െറ ജന്മദിനമായ ഏപ്രില്‍ 29ന് ആഘോഷിക്കുന്നു. ഓരോ വര്‍ഷവും ഓരോ സന്ദേശം നൃത്തദിനത്തിലൂടെ കൈമാറാന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് കൗണ്‍സില്‍ ശ്രമിക്കാറുണ്ട്. 2005ല്‍ പ്രാഥമിക വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‌കി വിദ്യാലയങ്ങളിലാണ് നൃത്തദിനം ആഘോഷിച്ചത്. തെരുവുകളില്‍ നൃത്തം ചെയ്‌തും നൃത്തരൂപങ്ങള്‍ വരച്ചും കുട്ടികള്‍ ആ ദിവസം ഉത്സവമാക്കി. 2006ല്‍ ലോകത്തിലെ നര്‍ത്തകരോടു ഒരുമിക്കാന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് കൗണ്‍സിലെ പ്രസിഡന്റ് ആഹ്വാനം ചെയ്‌തു. കുട്ടികള്‍ക്കു വേണ്ടിയാണ് 2007ലെ ലോകനൃത്തദിനം സമര്‍പ്പിച്ചത്. എല്ലാ നൃത്തരൂപങ്ങളുടെയും ഉന്നമനത്തിന് സര്‍ക്കാരും മാധ്യമങ്ങളും സഹായിക്കണമെന്ന ആവശ്യമാണ് 2008ല്‍ ലോകനൃത്തദിന സന്ദേശമായി ഇന്റര്‍നാഷണല്‍ ഡാന്‍സ് കൗണ്‍സില്‍ പ്രസിഡന്‍റ് അള്‍ക്കിസ് റാഫ്‌റ്റിസ് നല്‍കിയത്.
വിവിധ നൃത്ത സംഘടനകളും വിദ്യാലയങ്ങളും നൃത്തപരിപാടികള്‍ അവതരിപ്പിച്ചും സെമിനാറുകളും എക്‌സിബിഷനുകളും നടത്തിയും നൃത്തത്തിന്‍െറ പ്രാധാന്യം ജനങ്ങളെ അറിയിക്കാറുണ്ട്.
2010ലെ ലോക നൃത്തദിനത്തിന്‍െറ പ്രത്യേകത നഷ്‌ടപ്പെട്ടു പോകുന്ന സംസ്‌കാരങ്ങളെ ഓര്‍മപ്പെടുത്തുന്നു എന്നതാണ്.
നൃത്തം കല മാത്രമല്ല, ആശയവിനിമയ മാര്‍ഗം കൂടിയാണ്. ഇന്ന് നൃത്തത്തിന് വേണ്ടി സമര്‍പ്പിച്ചിരിക്കുന്ന ഈ ദിനത്തില്‍ നമുക്ക് കാല്‍ച്ചിലങ്കകളുടെ താളത്തിന് കാതോര്‍ക്കാം....
Thursday, May 6, 2010
ചിലങ്കക്കിലുക്കങ്ങള്‍ക്കിന്ന് ആഘോഷനാള്‍
ഇന്ന് ലോക നൃത്തദിനം
Subscribe to:
Post Comments (Atom)
No comments:
Post a Comment