1990ല്‍ മുംബയ് വിമാനത്താവളത്തില്‍ വച്ചാണ് ഡോക്ടറായ അഞ്ജലി സച്ചിനെ ആദ്യമായി കാണുന്നത്. ഇംഗ്‌ളണ്ട് പര്യടനം കഴിഞ്ഞു തിരിച്ചു വന്ന ഇന്ത്യന്‍ ടീമിനോടൊപ്പം തിരികെയെത്തിയ സച്ചിനെ യാദൃച്ഛികമായി അഞ്ജലി ശ്രദ്ധിച്ചു. ക്രിക്കറ്റിനെക്കുറിച്ച് യാതൊന്നും അറിയാത്ത അഞ്ജലി സച്ചിനെ തിരിച്ചറിഞ്ഞു പോലുമില്ല. അമ്മയെ സ്വീകരിക്കാന്‍ പോയ അഞ്ജലി സച്ചിനെ അവിടെ വച്ചാണ് പരിചയപ്പെട്ടത്. പിന്നീട് നീണ്ട അഞ്ചു വര്‍ഷത്തെ ബന്ധം, പ്രണയമെന്നോ സൗഹൃദമെന്നോ വ്യക്തമാക്കാനാകാത്ത ആ ബന്ധം 1995ല്‍ വിവാഹത്തില്‍ എത്തി. 1994ല്‍ ന്യൂസിലണ്ടില്‍ വച്ചായിരുന്നു സച്ചിന്റെയും അഞ്ജലിയുടെയും വിവാഹനിശ്ചയം.
ക്രിക്കറ്റിനെക്കുറിച്ച് ഒന്നും അറിയാതിരുന്ന അഞ്ജലി ക്രിക്കറ്റിനെക്കുറിച്ച് പഠിച്ചു, ക്രിക്കറ്റിന്റെ സഹയാത്രികയായി. ക്രിക്കറ്റിനെ കുറിച്ച് ഒന്നും അറിയില്ല എന്ന മേന്മയായിരിക്കാം തന്നെ സച്ചിനിലേക്ക് ആകര്‍ഷിച്ചത് എന്ന് അഞ്ജലി ഒരു അഭിമുഖത്തില്‍ പറഞ്ഞു.
സച്ചിന്റെ പ്രശ്‌സതി പലപ്പോഴും സ്വകാര്യ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്. ജനങ്ങള്‍ തിരിച്ചറിയാതിരിക്കാന്‍ ഭര്‍ത്താവിനെ വയ്പ്പുതാടിയും കണ്ണടയും അണിയിച്ച് സിനിമയ്ക്ക് കൊണ്ടു പോകേണ്ട ഗതികേടും അഞ്ജലി എന്ന ഭാര്യയ്ക്കുണ്ടായി.
ശിശുരോഗവിദ്ഗധയായിരുന്ന അഞ്ജലി തന്റെ ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയവും ഭര്‍ത്താവിനും മക്കള്‍ക്കും വേണ്ടി മാറ്റിവച്ചിരിക്കുകയാണ്. സച്ചിന്‍ - അഞ്ജലി ദമ്പതികള്‍ക്ക് സാറ, അര്‍ജ്ജുന്‍ എന്ന രണ്ടു മക്കളുണ്ട്.
No comments:
Post a Comment