Sunday, October 24, 2010

അക്ഷരപൂജയുടെ നവരാത്രി


പ്രാചീന കാലം തൊട്ടേ തനിക്ക് കീഴടക്കാന്‍ പറ്റാത്ത ശക്തികളെയാണ് മനുഷ്യന്‍ ആരാധിച്ചിരുന്നത് .അതില്‍ അഗ്നിയും വായുവും സാഗരവും പെരുമഴയുടെ അധിപനായ ഇന്ദ്രനും നാഗങ്ങളും ഒക്കെ പെടും . എന്നാല്‍ കാലം മാറിയതോടെ ആരാധ്യ രൂപങ്ങളിലും മാറ്റം വന്നു. ശിവ ഭക്തരായ ശൈവരും വിഷ്ണു ഭക്തരായ വൈഷ്ണവരും ഉണ്ടായി . അതുകഴിഞ്ഞ് സ്ത്രി രൂപയായ "ശക്തിയെ" ആരാധിക്കാന്‍ തുടങ്ങി കാലം മാറിയപ്പോള്‍ പലതും മനുഷ്യര്‍ കീഴടക്കി പലതിനും ശാസ്ത്രിയ വിശകലനം ഉണ്ടായി .എന്നാലും മനുഷ്യമനസ്സില്‍ പതിഞ്ഞു പോയ ബിംബങ്ങള്‍ക്ക് മാറ്റമുണ്ടായില്ല . തങ്ങള്‍ സ്വായത്തമാക്കിയ കഴിവുകളേയും കീഴടക്കാന്‍ ഉപയോഗിച്ച ആയുധങ്ങളെപ്പോലും അവര്‍ പൂജിച്ചു കല ദൈവീകം ആണെന്നും അക്ഷരങ്ങള്‍ വരദാനം ആണെന്നും അവന്‍ തിരിച്ചറിഞ്ഞു . നാവിന്‍ തുമ്പില്‍ നടനമാടിയും വിരല്‍ത്തുമ്പില്‍ അക്ഷരപ്പുക്കളയും പൊലിഞ്ഞും അനുഗ്രഹം ചൊരിഞ്ഞ സരസ്വതീദേവിയെ നമ്മള്‍ എല്ലാ വര്‍ഷവും പൂജിക്കുന്നു ഒന്‍പതു രാത്രികളും പത്തു പകലുകളുമായി ഉള്‍പ്പെടുന്നതാണ് നവരാത്രി പൂജ .

ശക്തിയുടെ ഒന്‍പതു രൂപങ്ങളെയാണ്‌ ആ ദിവസങ്ങളില്‍ ആരാധിക്കുന്നത് . :"ദുര്ഗ , ഭദ്രകാളി , അംബ , അന്നപൂര്‍ണ , സര്‍വ്വമംഗള , ഭൈരവി , ചണ്ഡിക , ലളിത ഭവാനി , മൂകാംബിക " എന്നിവയാണ് ശക്തിയുടെ വിവിധ രൂപങ്ങള്‍ . ഭാരതത്തിന്റെ കിഴക്ക് വശത്ത്‌ ഈ ഉത്സവത്തെ ദുര്ഗാപൂജയെന്നും പടിഞ്ഞാറുള്ളവര്‍ നവരാത്രി എന്നും വിളിക്കുന്നു . ഉത്തരേന്ത്യയില്‍ ഈ സമയം ദസറയാണ് . ശ്രീരാമന്‍ രാവണനെ വധിച്ചതിന്റെ ഓര്‍മ്മയില്‍ അവര്‍ രാമലീല ആഘോഷിക്കുന്നു . തിന്മക്കു മേല്‍ നന്മ കൈവരിച്ച വിജയമാണ് ദസറ നല്‍കുന്ന സന്ദേശം . തമിഴ്‌നാട്ടില്‍ ഒന്‍പതു ദിവസവും വിവിധ രൂപങ്ങള്‍ നിരത്തി ബൊമ്മ കൊലു ഒരുക്കുന്ന പതിവും ഉണ്ട് കേരളത്തില്‍ മുന്നു ദിവസമാണ് പൂജ .; ദുര്‍ഗ്ഗാഷ്ടമി , മഹാനവമി , വിജയദശമി ,. നവമി ആയുധ പൂജയുടെ ദിവസമാണ് . സരസ്വതീ വിഗ്രഹത്തിനു മുന്നില്‍ വിളക്ക് കത്തിച്ച് പൂജ ഒരുക്കും . അതില്‍ പുസ്തകങ്ങളും പണിയായുധങ്ങളും ഉള്‍പ്പെടും .വടക്കന്‍ കേരളത്തിനേക്കളും പൂജവയുപ്പിനു പ്രാധാന്യം തെക്കന്‍ കേരളത്തിനാണ്.

നവരത്രിയോടനുബന്ധിച്ചു തിരുവനതപുരത്ത് നുറ്റണ്ടുകളായി അതിന്റെ മാറ്റ് നഷ്ടപ്പെടാതെ നടക്കുന്ന ഒരു പ്രത്യേക ആഘോഷമുണ്ട് . തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവരുന്ന മുന്നു വിഗ്രഹങ്ങളെ കേരള സര്‍ക്കാര്‍ ആദരവോടെ സ്വീകരിച്ച് ഒന്‍പതു ദിവസം മുന്നു ക്ഷേത്രങ്ങളി ലായി പ്രതിഷ്ടിച്ചു ആരാധിക്കുന്ന ഒരു ചടങ്ങുണ്ട് .കമ്പരാമായണത്തിന്റെ കര്‍ത്താവായ കമ്പര്‍ വച്ചാരാധിച്ചിരുന്ന സരസ്വതീ വിഗ്രഹം , സുചീന്ദ്രത്തെ മുന്നുറ്റി നങ്ക. വേളിമല മുരുകന്‍ എന്നീ വിഗ്രഹങ്ങളെ വളരെ ആഘോഷത്തോടെയും ആദരവോടെയും ആര്ഭാടത്തോടെയുമാണ് തമിഴ്‌നാട്ടില്‍ നിന്നും കാല്‍നടയായി തിരുവനന്തപുരത്ത് എത്തിക്കുന്നത് . സരസ്വതീ ദേവിയെ ആനപ്പുറത്തും മുന്നുറ്റി നങ്കയെ പല്ലക്കിലും കുമാരസ്വാമിയെ വെള്ളിക്കുതിരപ്പുറത്തുമാണ് എത്തിക്കുന്നത് സരസ്വതീ ദേവിയെ ശ്രീ പദ്മനാഭ ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിലും മുന്നുറ്റി നങ്കയെ ചെന്തിട്ട ദേവി ക്ഷേത്രത്തിലും കുമാരസ്വാമിയെ ആര്യശാല സുബ്രമണ്യ ക്ഷേത്രതിലുമായി കുടിയിരുത്തുന്നു . കേരളത്തിന്റെ തലസ്ഥാനമാണ്‌ തിരുവനന്തപുരം എന്നാല്‍ തിരുവിതാംകൂറും അതിനുമുന്‍പ്‌ വേണാട് സ്വരൂപവുമായിരുന്നു. അന്ന്‌ തുടങ്ങിയ പതിവാണ് ഈ നവരാത്രി ആഘോഷം . തിരുവിതാംകൂറിന്റെ തലസ്ഥാനം ഇന്ന് തമിഴുനാട്ടിന്റെ ഭാഗമായ പദ്മനഭാപുരമയിരുനു. പദ്മനാഭപുരം കൊട്ടാരത്തില്‍ ഉപ്പിരിയക്ക മാളികയില്‍ വച്ചാണ് ഈ ആഘോഷത്തിന്റെ ഭാഗമായ തിരുവിതാകൂര്‍ രാജാവിന്റെ : "ഉടവാള്‍ കൈമാറ്റം" എന്ന പ്രധാന ചടങ്ങ് നടക്കുന്നത് . നവരാത്രി മണ്ഡപത്തില്‍ ഒന്‍പതു ദിവസങ്ങളിലും സംഗീതകച്ചേരി നടക്കാറുണ്ട് . സ്വാതിതിരുന്നാള്‍ മഹാരാജാവ് ചിട്ടപ്പെടുത്തിയ ഒന്‍പതു രാഗങ്ങള്‍ ആണ്‌ പാടുന്നത് ."ശങ്കരാഭരണം , കല്യാണി , സാവേരി , നാട്ടക്കുറിഞ്ഞി , തോടി, ഭൈരവി ,പന്തുവരാളി , ശുദ്ധസാവേരി , ആരഭി" എന്നിവയാണ് ഒന്‍പതു രാഗങ്ങള്‍ . പണ്ട് മൂഡനായ കാളിദാസന് വാഗ്ദേവത അനുഗ്രഹം കൊടുത്ത കഥയുണ്ട് . അതുപോലെ അക്ഷരങ്ങളെ പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹിക്കുന്നത് സാധിക്കുമെന്ന വിശ്വാസവുമുണ്ട് . ആ വിശ്വാസമാണ് നവരാത്രി ആഘോഷത്തിന് പിന്നില്‍...

14 comments:

  1. കുറെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞ വിവരണം നന്നായി.

    ReplyDelete
  2. അക്ഷര പൂജയുടെ സമഗ്രമായ വിവരണം ലേഖനത്തെ ശ്രദ്ധേയമാക്കുന്നു.വിലപ്പെട്ട കുറെ വിവരങ്ങൾ തന്നതിന്‌ നന്ദി............

    ReplyDelete
  3. സാഹിത്യ നിരൂപണം, സിനിമാ നിരൂപണം, ഭക്തിമാര്‍ഗം തുടങ്ങി എല്ലാ മേഖലകളിലും കൈ വച്ചിട്ടുണ്ടല്ലോ... അഭിനന്ദനങ്ങള്‍...

    ReplyDelete
  4. നാട്ടുവഴിയിലൂടെ നടന്ന് ലതാന്തം തലോടി ആശാമോന്‍ കൊടുങ്ങല്ലൂര്‍ തെളിച്ച വഴിയിലൂടെയാണ് ഞാന്‍ ഇവിടെയെത്തിയത് . കനല്‍ കണ്ടപ്പോള്‍ ഭയന്നെങ്കിലും താഴെ അക്ഷര കുസുമങ്ങള്‍ കൊണ്ട് സരസ്വതീ ദേവിയ്ക്ക് അര്‍ച്ചന നടത്തുന്നതുകണ്ടപ്പോള്‍ ആശ്വാസമായി .അഭിമാനം തോന്നി . കിട്ടിയ പുതിയ അറിവുകളുമായി, ഭാഷയുടെ സൌന്ദര്യം ആസ്വദിച്ചുകൊണ്ട് ആത്മ സംതൃപ്തിയോടെ ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ട് തിരിച്ചുപോകുന്നു ഇനിയും വരാമെന്ന ചിന്തയോടെ

    ReplyDelete
  5. ആഹാ കൊള്ളാം.പോരട്ടെ.പുതിയ പുതിയ കാര്യങ്ങള്‍
    ഇടയ്ക്കു വന്നു റെഫര്‍ ചെയ്യാമല്ലോ.ആശംസകള്‍.

    ReplyDelete
  6. വിവരണം നന്നായി...

    ReplyDelete
  7. നല്ല പ്രവണതയാണിത്..അന്യ മതസ്ഥനായ എനിക്ക് ഹൈന്ദവാചാരങ്ങളെ കുറിച്ച് മനസ്സിലാക്കാന്‍ പറ്റി...തുടര്‍ന്നും എഴുതുക.
    ടൈപ്പ് റൈറ്റിംഗ് പഠിക്കുമ്പോള്‍ വര്‍ഷാവര്‍ഷം അവര്‍ ആയുധ പൂജ നടത്താറ് ഉണ്ടായിരുന്നത് ഓര്‍ത്തു പോവുന്നു.

    ReplyDelete
  8. ഓഹ്... വളരെ നന്നായിട്ടുണ്ട് ട്ടോ...
    എന്തോ..., ഞാനൊരു പുതിയ വിസിറ്റ൪ ആയതോണ്ടാണോ എന്നും അറിയില്ല...!!
    ഞാ൯ ഒരു മുസ്ലീം ബാലനായ് വള൪ന്നതു കൊണ്ട് തന്നെ ഹൈന്ദവകൃസ്തു മതത്തെ പറ്റി ഞങ്ങള് റിസേ൪ച്ചുകള് നടത്താറുണ്ട്. അതിനിത് വളരെ ഉപകാരപ്രദമായി.. തുട൪ന്നും ഉണ്ടാവുമല്ലോ...
    എല്ലാവിധ ആശംസകളും നേരുന്നു...!!

    ReplyDelete
  9. ഒരു കാലത്ത് നവരാത്രി മണ്ഡപത്തിലെ സ്ഥിരക്കാരനായിരുന്നൂ..ഗുരുവായ മാവേലിക്കര വേലുക്കുട്ടിനായർ സാറിന്റെ കൂടെ ,കച്ചേരിക്ക് പക്കമേളക്കാരനായി കൂടിയിരുന്നൂ...എത്രയോ സംഗീത്ജ്ഞരുമായിട്ടുള്ള പരിചയം...എല്ലാം ഒന്നുക്കൂടെ ഓർമ്മപ്പെടുത്തിയതിന് അഞ്ചുവിനോട് നന്ദി... സമയം കിട്ടുമ്പോൾ എന്റെ “ആരഭി”യിലും വരിക

    ReplyDelete
  10. നന്നായിരിക്കുന്നു..........ആശംസകള്‍....

    ReplyDelete
  11. കൊള്ളാം...നല്ല വിവരണം...തിരുവിതാംകൂറിന്റെ ഭാഗവും ഈ നവരാത്രി ഘോഷയാത്രയില്‍ പറ്റുംപോഴെല്ലാം പങ്കെടുക്കുകയും ചെയ്യുന്നത് കൊണ്ടാവും ഒരു തെറ്റ് കണ്ടപ്പോ പറയാതെ പോകാന്‍ തോന്നുന്നില്യാ..വെള്ളിക്കുതിരയില്‍ അല്ല്യാ മുരുകന്‍ എഴുന്നെള്ളുന്നത്....വെള്ളിക്കുതിര പുലര്‍ച്ചയ്ക്ക് തനിയെ ആണ് വരുന്നത്...അതിനു പിന്നാലെയാണ് മുരുകനും മുന്നൂറ്റി നന്കയും പല്ലക്കിലും സരസ്വതീ ദേവി അതിനും പുറകില്‍ ആനപ്പുറത്തും വരുന്നത്...

    ReplyDelete