Monday, April 19, 2010
അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍.....
മലയാള സംഗീത ലോകത്തിന് ആ പേര് ഒരിക്കലും മറക്കാന്‍ കഴിയില്ല. പല കവിതകള്‍ക്കും ഈണത്തിന്‍െറ മാധുര്യം നല്‍കിയ ആ സംഗീതജ്ഞന്‍ മലയാളികളുടെ ഓര്‍മ്മകളില്‍ എക്കാലവും ജീവിക്കും. അതേ, മലയാളത്തിന്‍െറ സ്വന്തം ദേവസംഗീതം ജി ദേവരാജന്‍. അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്ന് നാല് വര്‍ഷമാകുകയാണ്. കെ പി എ സിയുടെ പൊന്നരിവാള്‍ അമ്പിളിയില്‍.....എന്ന ഗാനമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. പിന്നീട് വയലാറുമായി ചേര്‍ന്ന് ഒട്ടനവധി മനോഹര ഗാനങ്ങള്‍ അദ്ദേഹം സൃഷ്‌ടിച്ചു.
ഹിന്ദുസ്ഥാനി സംഗീതവും കര്‍ണാടിക് സംഗീതവും അദ്ദേഹത്തിന് ഒരു പോലെ വഴങ്ങി. ശംഖുപുഷ്‌പം കണ്ണെഴുതുമ്പോള്‍......,സന്യാസിനി........, സംഗമം.....,ചന്ദ്രകളഭം.....തുടങ്ങിയ ഗാനങ്ങള്‍ എക്കാലത്തെയും ഹിറ്റുകളാണ്. വയലാറിനൊപ്പം മാത്രമല്ല ഒ എന്‍ വി, പി ഭാസ്‌കരന്‍ എന്നിവരോടൊപ്പവും ചേര്‍ന്ന് ദേവരാജന്‍ മാസ്‌റ്റര്‍ അനശ്വര ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അദ്ദേഹത്തിന്‍െറ മുഴുവന്‍ ഗാനങ്ങളുടെയും ശേഖരം ദേവഗീതികള്‍ എന്ന പേരില്‍ പുറത്തിറങ്ങിയിട്ടുണ്ട്.
1999ല്‍ ചലച്ചിത്ര ഗാനശാഖയ്‌ക്കു നല്‍കിയ സമഗ്രസംഭാവനയെ മാനിച്ച് അദ്ദേഹത്തിന് കേരള സര്‍ക്കാര്‍ ജെ സി ഡാനിയല്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. 2006 മാര്‍ച്ച് 14ന് ഹൃദയാഘാതത്തിന്‍െറ രൂപത്തില്‍ വിധി അദ്ദേഹത്തെ നമ്മില്‍ നിന്ന് അടര്‍ത്തി കൊണ്ട് പോയി. ഇപ്പോഴത്തെ തട്ടുപൊളിപ്പന്‍ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ശുദ്ധസംഗീതത്തെ സ്‌നേഹിക്കുന്ന എല്ലാവരും മോഹിക്കും, ദേവരാജന്‍ മാസ്‌റ്റര്‍ എന്ന അതുല്ല്യ പ്രതിഭ ഉണ്ടായിരുന്നെങ്കില്ലെന്ന്.
Subscribe to:
Post Comments (Atom)
No comments:
Post a Comment