Monday, April 19, 2010
പഠനവൈകല്യം ഒരു രോഗമല്ല...
താരേ സമീന്‍ പര്‍ എന്ന ചിത്രത്തിലെ ഇഷാന്‍ നന്ദകിഷോര്‍ അവസ്‌തിയെ(ദര്‍ഷീല്‍ സഫാരി) ഓര്‍മ്മയില്ലേ? പഠനത്തെ വെറുത്ത് ബോര്‍ഡിംഗ് സ്‌കൂളില്‍ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന ഇഷാന്‍െറ ജീവിതത്തില്‍ പ്രകാശം പടരുന്നത് ചിത്രകലാ അദ്ധ്യാപകനായ റാംശങ്കര്‍ നികുംഭിന്‍െറ വരവോടെയാണ്. പഠനവൈകല്യമുള്ള വിദ്യാര്‍ഥികളുടെ പ്രതിനിധിയാണ് ഇഷാന്‍.
പഠനവൈകല്യമുളള കുട്ടികള്‍ മറ്റു പല മേഖലകളിലും മിടുക്കരായിരിക്കും. അത് കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. താരേ സമീന്‍ പറില്‍ ആമീര്‍ ഖാന്‍ ചെയ്യുന്നതും അതു തന്നെയാണ്. ചിത്രരചനയില്‍ താല്‌പര്യമുളള ഇഷാനെ ആ മേഖലയിലേക്ക് അദ്ധ്യാപകന്‍ നയിക്കുന്നു. അവന്‍െറ കഴിവുകളെ രക്ഷിതാക്കളെ പറഞ്ഞു മനസ്‌സിലാക്കുന്നു.
പഠനവൈകല്യങ്ങളെ രണ്ടായി തരം തിരിച്ചിരിക്കുന്നു. ഡിസ്‌ലെക്‌സിയയും ഡിസ്‌ഗ്രാഫിയയും. വായിക്കാനുളള ബുദ്ധിമുട്ട് ഡിസ്‌ലെക്‌സിയ എന്നും എഴുതാനുളള ബുദ്ധിമുട്ട് ഡിസ്‌ഗ്രാഫിയ എന്നും അറിയപ്പെടുന്നു. ഇത്തരം വൈകല്യം ബാധിച്ച കുട്ടികള്‍ക്ക് അക്ഷരങ്ങള്‍ മാറിപോകാറുണ്ട്. ഇംഗ്‌ളീഷ് അക്ഷരമാലയിലെ പി, ഡി, ബി എന്നീ അക്ഷരങ്ങള്‍ ഉപയോഗിക്കുമ്പോഴാണ് പ്രധാനമായും ഈ പ്രശ്‌നം സംഭവിക്കുക. നിസ്‌സാര കണക്കുകള്‍ പോലും ഇവര്‍ക്ക് ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ ഇതൊരിക്കലും ഒരു വൈകല്യമായി രക്ഷിതാക്കളോ അദ്ധ്യാപകരോ കണക്കാക്കുന്നില്ല. കുട്ടികള്‍ ഉഴപ്പുന്നുവെന്നാണ് അവര്‍ പറയുന്നത്.
പഠനവൈകല്യം ബുദ്ധിമാന്ദ്യം പോലെ ഒരു രോഗമല്ല. പഠനവൈകല്യങ്ങളുളളവര്‍ക്ക് ബിഹേവിയര്‍ തെറാപ്പി നല്‌കുന്ന വിവിധ കേന്ദ്രങ്ങള്‍ കേരളത്തിലുണ്ട്. തിരുവനന്തപുരത്തും ഷൊര്‍ണ്ണൂറും പ്രവര്‍ത്തിക്കുന്ന ഐക്കണ്‍സാണ് ഇതില്‍ പ്രധാനപ്പെട്ട സ്‌ഥാപനം.
ലിയനാര്‍ഡോ ഡാവിഞ്ചി, വാള്‍ട്ട് ഡിസ്‌നി, അഗതാ ക്രിസ്‌റ്റി, തോമസ് എഡിസണ്‍, പാബേ്‌ളാ പിക്കാസോ, അഭിഷേക് ബച്ചന്‍ എന്നീ പ്രമുഖര്‍ക്കും ഡിസ്‌ലെക്‌സിയ ഉണ്ടായിരുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment