Sunday, April 18, 2010
വെളളിവെളിച്ചം പൊലിഞ്ഞിട്ട് രണ്ടു വര്‍ഷം
മലയാള കവിതയ്‌ക്ക് ഒരു പുത്തന്‍ താളം സമ്മാനിച്ച കവി കവിയാണ് കടമ്മനിട്ട രാമകൃഷ്‌ണന്‍. 1935ല്‍ ജനിച്ച എം ആര്‍ രാമകൃഷ്‌ണ പണിക്കര്‍ എന്ന ബാലനില്‍ നിന്ന് കടമ്മനിട്ട എന്ന കവിയിലേക്കുളള വളര്‍ച്ചയില്‍ ഏറെ സ്വാധീനിച്ചത് പടയണി പാട്ടുകളായിരുന്നു. മലയാള കവിത കണ്ട എക്കാലത്തെയും മികച്ച വിപ്‌ളവകവിയായിരുന്നു കടമ്മനിട്ട.
` നിങ്ങള്‍ ഓര്‍ക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന്....`
എന്നദ്ദേഹം നമ്മെ ഓര്‍മ്മിപ്പിച്ചു. നിങ്ങളെന്‍െറ കറുത്ത മക്കളെ ചുട്ടു തിന്നില്ലേ എന്നു കുറത്തി നമ്മോടു ചോദിച്ചു.
1965ല്‍ പ്രസിദ്ധീകരിച്ച `ഞാന്‍` ആണ് കടമ്മനിട്ട ആദ്യകവിത. കുറത്തി, കടിഞ്ഞൂല്‍ പൊട്ടന്‍, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, കടമ്മനിട്ടയുടെ കവിതകള്‍, വെളളിവെളിച്ചം, സൂര്യശില, ശാന്ത എന്നിവയാണ് കടമ്മനിട്ടയുടെ പ്രശസ്‌തമായ കൃതികള്‍.
1982ല്‍ കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് നല്‍കി കേരള സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചു.
1996ല്‍ ആറമുളയില്‍ നിന്ന് അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
2008 മാര്‍ച്ച് 31ന് മലയാള കവിതയെ വിഷാദത്തിലാഴ്‌ത്തി മരണം കടമ്മനിട്ടയെ കൂട്ടി കൊണ്ട് പോയി. നമ്മളെങ്ങനെ നമ്മളായെന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ട് ആ ഗാംഭീര്യ ശബ്‌ദം നമ്മുക്കിടയില്‍ നിറഞ്ഞു നില്‍ക്കുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment