ബോളിവുഡിലെ കവികള്‍ക്ക് പൂക്കളോട് വലിയ പ്രിയമാണ്. ഫൂലോം കെ രംഗ് സെ എന്ന് പ്രിയമുളളവള്‍ക്ക് കത്തെഴുതിയും ഫൂലോം കാ താരോം കാ സബ് കാ കെഹ്‌നാ ഹേ എന്നു പാടി സഹോദരിയുടെ കണ്ണീരൊപ്പിയും പൂക്കളുടെ പ്രാധാന്യം അവര്‍ അറിയിച്ചു. പുഷ്‌പങ്ങളെ കുറിച്ച് പൊതുവെ പാട്ടുകളുണ്ടെങ്കിലും ചില പ്രത്യേക പൂക്കളെ പ്രതിപാദിക്കുന്ന ഗാനങ്ങളുണ്ട്. 1956ല്‍ പുറത്തിറങ്ങിയ ബസന്ത് ബഹാറിലെ കെത്‌കി ഗുലാബ് ജൂഹി ചമ്പക് ബന്‍ ഫൂലേ എന്ന പാട്ടില്‍ വസന്തകാലത്തെക്കുറിച്ചും പൂക്കളുടെ പ്രത്യേകതയെക്കുറിച്ചും പറയുന്നു.
സുജാതയില്‍ നന്‍ഹി കലി സോനേ ചലി എന്ന് അമ്മ തന്‍െറ കുഞ്ഞു മകളെ ഒരു പൂമൊട്ടായി കാണുന്നു. അതു പോലെ ഘര്‍ ഏക് മന്ദിറില്‍ ജൂഹി കി കലി മേരി ലഡ്‌ലി എന്ന ഗാനത്തില്‍ കുട്ടിയെ മുല്ലയോട് ഉപമിക്കുന്നു.
കവികളെയും ഗാനരചയിതാക്കളെയും എന്നും മോഹിപ്പിച്ചിട്ടുളള പുഷ്‌പമാണ് റോസ. തേരെ ഘര്‍ കെ സാമ്‌നേയില്‍ ദേവ് ആനന്ദ് ഫൂല്‍ തും ഗുലാബ് കാ, ക്യാ ജവബ് ആപ് കാ എന്നും പാടുന്നുണ്ട്. ആര്‍സുവില്‍ വൃദ്ധനായ ഹക്കീമായി അഭിനയിച്ച രാജേന്ദ്രകുമാര്‍ ഖില്‍ത്തേ രഹേ ഹോത്തോന്‍ കെ ഗുലാബ് ഓര്‍ സ്യാദാ എന്ന് പാടുന്നുണ്ട്. ഹസ്‌രത്ത് ജയ്‌പുരി പ്രകൃതിയെ അനശ്വര പ്രണയത്തോട് ബന്ധപ്പെടുത്തുന്നു. ബീവി ഹോ തോ ഐസേയിലെ ഫൂല്‍ ഗുലാബ് കാ ലഹോന്‍ മേന്‍ ഹസാരോന്‍ മേന്‍ ഏക് ചെഹ്‌രാ ജനബ് കാ എന്ന ഗാനത്തില്‍ അഞ്ചന്‍ അത്തരം താരതമ്യം കൊണ്ടു വരുന്നുണ്ട്. ഇപ്പോഴും പൂക്കള്‍ ഗാനരചയിതാക്കളെ ആകര്‍ഷിക്കാറുണ്ട്. അടുത്ത കാലത്ത് പുറത്തിറങ്ങിയ വെല്‍ക്കമില്‍ പൂവിന്‍െറ സാന്നിധ്യമറിയിക്കുന്ന ഒരു ഗാനമുണ്ട്.
നമ്മുടെ ദേശീയ പുഷ്‌പമായ താമരെയും ഗാനങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്. ആര്‍സുവിലെ തേരെ ഹോത്ത് ക്യാ ഹേ ഗുലാബി കമല്‍ ഹേയില്‍ താമരയെ ചുണ്ടിനോട് ഉപമിക്കുന്നു. ദോ ആംഗേനില്‍ കമല്‍ കെ ഫൂല്‍ ജെയ്‌സാ ബദന്‍ തോരാ ചിക്‌നാ എന്ന പാട്ടില്‍ താമരയെ ശരീരത്തോട് ഉപമിക്കുന്നു. ചമ്പാ, ചമേലി എന്നീ പൂക്കളും സിനിമാഗാനങ്ങളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്.
സിദ്ദിയില്‍ ചമ്പകലി ദേഖോ എന്നും ചാ ചാ ചായില്‍ ഏക് ചമേലി കെ മന്ദാവേ താലേ എന്നും പാട്ടുണ്ട്.
റോസ, താമര, മുല്ല, ചമ്പ, ചമേലി തുടങ്ങിയ പൂക്കളാണ് സാധാരണ ഗാനങ്ങളില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ അപൂര്‍വ്വമായി ചില പൂക്കളുടെ പേരുകളും ഉപയോഗിച്ചു കാണാറുണ്ട്. ദേവതയിലെ ഗുല്‍മോഹര്‍ ഘര്‍ തുമാരാ നാം ഹോത്തായും ഡല്‍ഹി 6ലെ സസ്‌റുള്‍ ജണ്ടാ ഫൂലില്‍ വധുവിനെ ജമന്തിയോടു ഉപമിക്കുന്നത് ഹൃദ്യമാണ്.
No comments:
Post a Comment